Monday, November 24, 2008

കൂടിക്കാഴ്ച

ഓം നമഃ ശിവായഃ

കോളേജിലെ കാന്റീന്‍ വ്യത്യസ്ത രീതിയിലാണു. നാലു ചുവരുകള്‍ക്കുള്ളില്‍ അല്ല അതു. Food നമ്മള്‍ കാന്റീ‍നില്‍ നിന്ന് order ചെയ്തു മേടിക്കുന്നു. എന്നിട്ടു സമീപത്തു തന്നെയുളള തണല്‍മരങ്ങള്‍ക്കു കീഴെ arrange ചെയ്തിരിക്കുന്ന ഏതു കസേരയിലും ചെന്നിരുന്ന് കഴിക്കാം. മേശമേല്‍ പൂക്കളുടെ design ഉളള ഷീറ്റ് വിരിച്ചിരിക്കുന്നു. ശാന്തമായ അന്തരീക്ഷം. മരങ്ങള്‍ക്കിടയിലൂടെ എത്തുന്ന കാറ്റ് കാന്റീനില്‍ തെല്ലിട വിശ്രമിച്ചിട്ടേ പോകാറുള്ളു.

എന്റെ സുഹൃത്തുക്കളുടെ ആദ്യ സംഗമം അവിടെ വച്ചായിരുന്നു. അവരെ പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യമേ എനിക്കുണ്ടായിരുന്നുള്ളു. പിന്നീടു അവര്‍ സുഹൃത്തുക്കളായോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. കാരണം, അവരില്‍ ഒരാള്‍ക്കു മാത്രമായിരുന്നു മറ്റേ ആളിള്ല്‍ കൂടുതല്‍ താല്‍പര്യം എന്നു അറിയാമായിരുന്നു. മറ്റേ ആള്‍ ഇടയ്ക്കിടെ എന്റെ ഈ സുഹൃത്തിനെ അന്വേഷിക്കുമെങ്കിലും അടുക്കാന്‍ ഇത്തിരി മടി ഉള്ള പോലെ തോന്നി. ആള്‍ ചെറിയ ഒരു കമ്മ്യൂണിസ്റ്റ് ആയതു തന്നെ കാരണം. (പാരമ്പര്യ കമ്മ്യൂണിസ്റ്റ് ആണത്രെ!!!)

കമ്മ്യൂണിസവും എന്റെ സുഹൃത്തും തമ്മില്‍ എന്തു ബന്ധം എന്നു നിങ്ങള്‍ ചോദിച്ചേക്കാം.... എന്തായാലും, അവരെ ആദ്യം പരിചയപ്പെടുത്തിയ സംഭവം വിവരിക്കാനാണു ഞാനുദ്ദേശിച്ചതു. അതിലേക്കു കടക്കാം.

കഴിഞ്ഞ തിങ്കളഴ്ച ഉച്ചയ്ക്കൂ ഒരു മണി കഴിഞ്ഞു കാണും. കാന്റീനിലെ ഞങ്ങളുടെ favourite place-ല്‍ തന്നെ ഞങ്ങള്‍ മൂവര്‍ക്കുമുള്ള സ്ഥാനം ഞാന്‍ കണ്ടെത്തി. അവര്‍ രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.

“ഇതാണു ഞാന്‍ പറയാറുള്ള എന്റെ close friend.”

അനു എന്റെ സുഹൃത്തിനെ നോക്കി ചിരിച്ചു. എന്നിട്ട് അടിമുടി ഒന്നുകൂടി നോക്കി...ഒറ്റ നോട്ടത്തില്‍ വിലയിരുത്താനെന്ന പോലെ!

“ഹലോ, പേരെന്താ?”, അനു ചോദിച്ചു.

“ദൈവം. ഇവള്‍ പറഞ്ഞു അനുവിനെപ്പറ്റി അറിയാം.”

ദൈവം സംസാരിച്ചു തുടങ്ങവേ രണ്ടു പേര്‍ സംസാരിക്കുന്നതിനിടയില്‍ കയറി പറയുന്ന എന്റെ സ്വഭാവം കൊണ്ട് ഞാന്‍ അനുവിനോട് കൂടുതല്‍ വിശദീകരിച്ചു. “ഞാന്‍ പറയുന്നതിനു മുന്‍പു തന്നെ ദൈവത്തിനു മാഷിനെ അറിയാം.”

“ദൈവം എന്നോ!? ഇങ്ങനേയും പേരുണ്ടോ?”, അനുവിനു അതിശയം.

“എന്റ കൂട്ടുകാര്‍ ആ പേരാണു വിളിക്കുക. പലരും അവര്‍ക്കിഷ്ടമുള്ള പേര്‍ വിളിക്കും.”

“പരിചയപ്പെട്ടതില്‍ വളരെ സന്തോഷം. ഞങ്ങളുടെ കോളേജ് ഇഷ്ടപ്പെട്ടോ?”

“മ് മ് മ്.......ഇഷ്ട്പ്പെട്ടു. കുട്ടികള്‍ ഇത്ര ഫ്രീ ആയി നടക്കുന്ന ഒരിടം വേറെ ഇല്ലല്ലോ.”

“ഇന്ന് ഉച്ച കഴിഞ്ഞ് strike ആയിരുന്നു. അതുകൊണ്ട് സന്തോഷത്തിന്റെ അളവ് ഇത്തിരി കൂടുതലും ആണു...ഹി ഹി ഹി” ഒരു ഫലിതം പറഞ്ഞ മട്ടില്‍ ഞാന്‍ ചിരിച്ചു. പക്ഷെ, അവര്‍ രണ്ടു പേരും വലിയ ഭാവഭേദം കൂടാതെ സംസാരം തുടര്‍ന്നു.

ദൈവം സ്ട്രോയില്‍ ചുണ്ട് ചേര്‍ത്ത് മുന്‍പില്‍ ഇരുന്ന Sprite ഒരിറക്ക് കുടിച്ചു. എന്നിട്ട് പറഞ്ഞു. “ഈ സ്വാതന്ത്ര്യം തന്നെയാണു ചിലപ്പോള്‍ ബാക്കി ഉള്ളവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും. അനു എന്തു പറയുന്നു?”

“ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് ഇവള്‍ പറഞ്ഞു കാണും അല്ലേ? ന്യായമായ കാര്യങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ support ചെയ്യും. അതു കൊണ്ട് ഈ strike തികച്ചും ന്യായമാണു.”

“അയ്യോ! ഒരു ചോദ്യത്തില്‍ നിന്ന് ഇത്രയും ചികഞ്ഞെടുക്കുന്ന സ്ഥിരം സ്വഭാവം കാണിക്കാതെന്റെ മാഷേ...” Raise ആകാന്‍ പോയ മാഷിനെ ചെറിയ സ്വരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“ഹ ഹ ഹ”, ദൈവം ചിരിച്ചു. “അതല്ല അനു. ഇന്നത്തെ കാലത്തെ മനുഷ്യനെപ്പറ്റി എനിക്കു തോന്നിയ ഒരു കാര്യത്തില്‍ അനുവിന്റ അഭിപ്രായം അറിയാന്‍ ചോദിച്ചതാണു.”

മനുഷ്യന്‍ തെറ്റ് ചെയ്യുന്നു എങ്കില്‍ അതവന്റെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണു എന്നാ എന്റെ അഭിപ്രായം.” സ്വരം clear ആക്കാനായിരിക്കണം അനുവും Sprite ഒരിറക്ക് കുടിച്ചു.

ഇവരുടെ ചര്‍ച്ച ഒരു വലിയ വിഷയത്തിലേയ്ക്കൂ നീങ്ങി അവസാനം അടിയില്‍ കലാശിക്കുമോ? ഇടയ്ക്കിടപെടാന്‍ എന്നവണ്ണം തയ്യാറായിട്ട് ഞാന്‍ രണ്ടിറക്ക് Sprite കുടിച്ചു.
അവര്‍ തുടര്‍ന്നു....

“സാഹചര്യങ്ങള്‍ നമുക്കൊരു choice തരുന്നില്ലേ അനു? അതു വേണോ, ഇതു വേണോ എന്നു തിരഞ്ഞെടുപ്പ് നടത്തുന്നത് മനുഷ്യന്‍ സ്വയം അല്ലേ?”

“മ് മ് മ്.......അതെ. പക്ഷെ...”

“ഒരേ സാഹചര്യങ്ങളില്‍ നിന്നു രണ്ട് തീരുമാനങ്ങളിലൂടെ സഞ്ചരിച്ച് നന്മയിലേക്കും തിന്മയിലേക്കും പോകുന്നവരെ അനുവിനു അറിയില്ലേ?”

“ഒരേ class-ല്‍ പഠിച്ചവരില്‍ ചിലര്‍ നല്ല നിലയില്‍ എത്തുന്നതും ബാക്കി ചിലര്‍ ജീവിതത്തില്‍ പിന്നോക്കമാവുന്നതും ഉദാഹരണമായിട്ട് എടുത്തുകൂടേ?”

“അതെ. പക്ഷെ, അവിടെ അവരുടെ സാഹചര്യമല്ല വില്ലന്‍, സാഹചര്യങ്ങളോടുള്ള അവരുടെ attitude ആണ്.”

“തെറ്റുകളിലേക്ക് പോയ മനുഷ്യന്‍ തിരിച്ച് നന്മയിലേക്ക് വരാന്‍ ആഗ്രഹിച്ചാലും ഈ സമൂഹം അതിന് സമ്മതിക്കുന്നില്ല!”

“സമൂഹം അങ്ങനെ ആയിരിക്കാം. പക്ഷെ ‘മുകളിലിരിക്കുന്ന ആള്‍’ നോക്കുന്നത് തിരിച്ച് നന്മയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മനസ്സിനെ ആണു. ആരുടെ ഇഷ്ടമാണോ ആ മനുഷ്യനു വലുതായി തോന്നുന്നത് അതനുസരിച്ച് അവന്‍ വീണ്ടും സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തും.അങ്ങനെയാണു മനുഷ്യന്റ attitude അവന്റെ സാഹചര്യങ്ങളെക്കാള്‍ അവന്റെ ജീവിതത്തെ സ്വാധീനിക്കുന്നത്.”

“ഈ ‘മുകളില്‍ ഇരിക്കുന്ന ആള്‍’ എന്തിനാണു സങ്കടങ്ങള്‍ നമുക്ക് നല്‍കുന്നത്?”

ഞാന്‍ വീണ്ടും ഇടയ്ക്ക് കയറി. “ഹ് മ്...മതി മതി...നിങ്ങളുടെ ഈ ചര്‍ച്ചയ്ക്ക് നടുവിലിരുന്ന് എനിക്ക് ബോറഡിച്ച് തുടങ്ങിയിരിക്കുന്നു. ബാക്കി കാര്യങ്ങള്‍ അനുവിന് ഞാന്‍ തന്നെ പറഞ്ഞ് തരാം. ദൈവം ഇവിടെ തന്നെ കാണും. വീണ്ടും നമ്മള്‍ക്ക് ഇതു പോലെ കാണാം, സംസാരിക്കാം. ദേയ്...സമയം നോക്കിക്കേ...4 ആകാറായി. ആ ബസ്സും പോകും.”

എനിക്ക് അങ്ങ് വരെ കൂട്ട് ദൈവമേ ഉള്ളു. 4 മണിക്കുള്ള ബസ് കിട്ടിയില്ലെങ്കില്‍ വീട്ടിലെത്താനും താമസിക്കും. അതുകൊണ്ട് രണ്ട് പേരുടേയും ചര്‍ച്ച അവിടെ അവസാനിപ്പിച്ചതിനു ക്ഷമ ചൊദിച്ചും കൊണ്ട് അനുവിനോട് ബൈ പറഞ്ഞ് ഞങ്ങള്‍ നടന്നു. അപ്പോള്‍ അവിടേക്ക് വന്ന വേറെ ഒരാളുമായി അനു സംസാരം തുടങ്ങി.

ബസ് സ്റ്റ്ഓപ്പിലേക്ക് നടക്കുമ്പോള്‍ ഇനിയും എന്റെ ഈ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ നടക്കാന്‍ പോകുന്ന debate ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ഒരു കാര്യം എന്തായാലും ഉറപ്പായിരുന്നു. ഇവര്‍ രണ്ടാളും സുഹൃത്തുക്കളാവാന്‍ പറ്റിയവര്‍ തന്നെ! ഞങ്ങള്‍ നടന്നകലുന്ന സമയത്ത് ഞാന്‍ അനുവിനെ തിരിഞ്ഞ് നോക്കി. അനു അപ്പോള്‍ വന്ന ആളോട് സംസാരത്തില്‍ മുഴുകിയിരിക്കുകയാണു. എന്നാല്‍ എനിക്ക് അല്‍ഭുതം തോന്നിയത്...അനുവിനടുത്ത്, അനുവിനെ ആര്‍ദ്രമായ കണ്ണുകളോടെ നോക്കിക്കൊണ്ട്, കൂടുതല്‍ സംസാരിക്കാനുള്ള ആഗ്രഹത്തോടെ, ഇടവേള കാത്തിരിക്കുന്ന ദൈവത്തെ കണ്ടപ്പോഴാണു! എന്റെ കൈക്കുള്ളില്‍ ഉണ്ടായിരുന്ന ദൈവത്തിന്റെ കൈ ഞാന്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു ബസ് സ്റ്റോപ്പ് ലക്ഷ്യ്മാക്കി ഞങ്ങള്‍ നടന്നു.

No comments: