Wednesday, March 4, 2009

മനുസന്മാര്‍ നന്നാകുന്ന ഓരോ വയികളേ…!!!

കുഞ്ഞാക്ക നല്ലവനാണ്. Blog ഉണ്ടാക്കാന്‍ എന്നെ സഹായിച്ചു. എന്നാല്‍ കുഞ്ഞാക്കയുടെ speciality എന്താണെന്നു വച്ചാല്‍ “നന്നാകൂ ഓരോ നിമിഷവും!” എന്ന മുദ്രാ‍വാക്യവുമായി നടക്കുന്ന ആളാണ്. അഥവാ എങ്ങനെയെങ്കിലും അബദ്ധവശാല്‍ നന്നായിപ്പോയാല്‍ അതിനു സഹായിച്ചവരെ “കണ്ടന്മാര്‍, പഹയന്മാര്‍” എന്നൊക്കെ വിളിച്ചു ബഹുമാനിക്കാറുമുണ്ട്.

കുഞ്ഞാക്ക latest ആയിട്ടു നല്ലവനാകാന്‍ കാരണം ഷഫീ ചാപ്പിയാണത്രെ! ‘കുഞ്ഞാക്കയുടെ യാഹൂ’ എന്ന Blog-ല്‍ കുഞ്ഞാക്ക ചില യാഹൂ Friends-നെ നിഷ്കരുണം Caption-ഉകള്‍ വഴി തേജോവധം ചെയ്യാറുണ്ട്. അവരയച്ചു കൊടുത്ത Photos വച്ചാണ് കളി.(അവരുടെ അനുവാദത്തോടെയാണ് എന്നാ പറയുന്നത്). കുഞ്ഞാക്ക കുറേ നാള്‍ മുന്‍പു Photoshop പഠിച്ചിരുന്നു. ആ കലയുടെ എല്ലാ ഭംഗിയും ആ Blog-ല്‍ കാണാം എന്നത് വേറെ കാര്യം. പഠിച്ച photoshop വിദ്യ ‘ഫോട്ടോഷോപ്പി’ എന്ന blog-ലൂടെ ആദ്യം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി. പിന്നെ എപ്പോഴാണ് പരദൂഷണം തുടങ്ങാനുള്ള വക്രബുദ്ധി വന്നത് എന്ന് അറിയില്ല. അങ്ങനെ ഷഫി എന്ന friend-നു ആകെ feelings ആയി. അവസാനം കുഞ്ഞാക്ക പ്രഖ്യാപിച്ചു “ഇവന്റെ ഒരൊറ്റ കാരണം കൊണ്ടാ ഞാന്‍ നന്നായേ!!!” ഇനി ആ blog-ല്‍ ആക്ഷേപഹാസ്യങ്ങള്‍ ഉണ്ടാവില്ല എന്നാണോ ഉദ്ദേശിച്ചതാവോ! അറിയില്ല... അങ്ങനെയാണ് കുഞ്ഞാക്ക latest ആയിട്ട് നന്നായത്. Photoshop ചെയ്ത photo-യും അതിന്റെ caption-നും കണ്ടാല്‍ ഷാഫിക്ക് വിഷമം വന്നില്ലേലേ അല്‍ഭുതമുള്ളു. Darwin സിദ്ധാന്തത്തിലെ പൂര്‍വ്വപിതാക്കന്മാരുമായിട്ട് ഷഫിക്ക് നല്ല ബന്ധം ആണെന്നായിരുന്നു കുഞ്ഞാക്കയുടെ സിദ്ധാന്തം!

ഇനിയും ചിലപ്പോ കുഞ്ഞാക്ക നന്നാവാന്‍ സാദ്ധ്യത ഉണ്ട് ; കൂടുതല്‍ friends ഇതിനെതിരെ രംഗത്തെത്തിയാല്‍... കാത്തിരുന്ന് കാണുക തന്നെ! പക്ഷെ ഒന്നുണ്ട്, കുഞ്ഞാക്ക ശരിക്കും നന്നായിപ്പോയാല്‍ സൂര്യന്‍ കിഴക്കസ്തമിക്കും, കാക്ക മലര്‍ന്നു പറക്കും, കടല്‍ വറ്റിപ്പോകും, എന്റെ Blog Mathrubhoomi-യില്‍ അച്ചടിച്ചു വരും!!!

3 comments:

കുഞ്ഞാക്കാന്റെ യാഹു said...

enneyangu kolluuuuuuu...
paavam njaan. ennaalum neey njaan nannaayaal ninte blog mathrubhomiyil achadichu varum ennokke paranjappo sahikaan kazinjilla... appo njaan nannaavaan oru chancum illennaano..enikoru hridayamundaarunnenkil adethramaathram vedanikumaayirunnu
ennaalum...
blog... mathrubhomi...
hayyoooooo...
enikk...
sahikan
vayyeee....

Anonymous said...

കൊള്ളാം ... ഇവൻ ആൾ ഒരു വലിയ പുത്തിമാൻ ആണു കേട്ടോ...
നവീൻ ദില്ലി

Kasim Sayed said...

കുഞ്ഞാക്ക നന്നാകുകയോ ഒരിക്കലുമില്ല ...
നന്നാകാന്‍ പല അവസരങ്ങള്‍ വന്നു അവന്‍ നന്നായില്ല;
ഇനി അവന്‍ എവിടെ നന്നകനാ ...
അല്ലേലും അവന്‍ നന്നായാല്‍ പിശാചുകള്‍്ക്ക് നാഥനില്ലാതകുമല്ലൊ...